മണ്ണാർക്കാട് : മണ്ണാർക്കാട് ദാറുന്നജാത് യതീംഖാനയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള രണ്ടാം ഘട്ട റിലീഫ് കിറ്റും പഠനോപകരണങ്ങളും ബക്രീദ് ഭക്ഷണ കിറ്റും എം എം ഒ സി ജനറൽ സെക്രട്ടറി പഴേരി ശരീഫ് ഹാജി അഡ്മിനിസ്ട്രേറ്റർ അമാനുല്ലക്കു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം എം ഒ സി ഭാരവാഹികൾ ആയ ആലിപ്പു ഹാജി, ബാപ്പുട്ടി ഹാജി, സമദ് ഹാജി,ടി.എ.സലാം, ഫായിദ ബഷീർ, അഡ്വ:ടി എ സിദ്ധീഖ്, മാനേജർ N ഹംസ,റഷീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
