മണ്ണാർക്കാട് : ബസ് കാത്തു നിൽക്കുന്നവർക്കും ബസ് ജീവനക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് മുൻസിപ്പൽ ബസ്റ്റാന്റിൽ മലിനജലം കെട്ടിക്കിടക്കുന്നു.ബസ് ട്രാക്ക് ഉള്ള കെട്ടിടത്തിലാണ് ദിവസങ്ങളായി മലിനജലം കെട്ടിക്കിടക്കുന്ന കാഴ്ച കാണുന്നത്.നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗമാണ് ഇവിടം.ഇതിനു സമീപത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിലാണ്. മഴക്കാല പകർച്ചവ്യാധി ഭീഷണി മുന്നറിയിപ്പ് നൽകുന്ന നഗരസഭ ആരോഗ്യ വിഭാഗം ഉൾപ്പെടെയുള്ള അധികൃതർ ദിവസങ്ങളായി മലിനജലം കെട്ടിക്കിടക്കുന്നത് കണ്ടിട്ടും നടപടികളെടുക്കുന്നില്ലെന്ന് വ്യാപാരികൾ
പറയുന്നു.മഴ കനക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും എന്നിരിക്കെ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്.
