ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിലേക്ക് ആവശ്യമായ 64 ബെഡുകൾ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷന്റെ (KSMA) നേതൃത്വത്തിൽ എത്തിച്ചു നൽകി. മുഹമ്മദ് മുഹ്സിൻ എംഎൽഎ യുടെ സാന്നിധ്യത്തിൽ KSMA പ്രതിനിധികളിൽ നിന്നും പഞ്ചായത്തു പ്രസിഡന്റ് ജിഷാർ പറമ്പിൽ ബഡ്ഡുകൾ ഏറ്റു വാങ്ങി.
