കൊച്ചി : കോവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രിമുതല്‍ അടച്ചിടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ആലുവ മുന്‍സിപാലിറ്റിയും സമീപ പഞ്ചായത്തുകളായ, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നീ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും കോവിഡ് വ്യാപനത്തിന്റെ ലാര്‍ജ് ക്ലസ്റ്ററായി മാറിയെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ആലുവയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കും.