കൊല്ലത്ത് വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അമ്ബലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് മരിച്ചത്.
ഇരുനില വീടിന്റെ മുകള്‍ നിലയില്‍ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. രാവിലെയാണ് ഇവരെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആയൂരില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികിത്സക്കെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്റീനിലാക്കിയത്.