തിരുവനന്തപുരം : കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ ഡിപ്പോ അടച്ചു. കാട്ടാക്കട സ്വദേശിയായ ഇയാള്‍ ഈമാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയില്‍ നിന്നാകാം ഇയാള്‍ക്ക് കോവിഡ് ഉണ്ടായതെന്ന് ആണ് നിഗമനം. ആയിരത്തോളം പേരുമായി ഇയാള്‍ സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് പ്രാഥമികമായ നിഗമനങ്ങള്‍. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തുകയും പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
