മണ്ണാർക്കാട് : അന്നമുളിയിൽ മലവെള്ള പാച്ചിൽ വീടുകൾ ഒറ്റപ്പെട്ടു. വെള്ളത്തിൽ വെള്ളം കുത്തിയൊലിക്കുന്ന പ്രദേശത്തെ വീടുകളിൽ വെള്ളകയറി അപകടാവസ്ഥയിലാണ്. അട്ടപ്പാടി മണ്ണാർക്കാട് ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി മഴക്കാലത്ത് അട്ടപ്പാടി റോഡിൽ അന്നമുളിയിൽ മലവെള്ളം മൂലം ഗതാഗത സ്തംഭനവും വീടുകളിൽ വെള്ളം കയറിലും നിത്യസംഭവമാണ്. കഴിഞ്ഞ മഴക്കാലത്ത് അന്നമുളി വനത്തിൽ ഭൂമി പിളർന്ന നിലയിൽ കണ്ടെത്തിയിരുന്നു ഇപ്പോഴും ആ പ്രദേശത്തെ ജനങ്ങൾ ഭീതിയലാണ്. മലവെള്ള പാച്ചിലിന്റെ ഉൽഭവം ഭൂമി വിള്ളൽ വീണ പ്രദേശത്തുനിന്നാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
