കൊല്ലം : കൊല്ലത്ത് പോലിസുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലീസുകാരനും ചടയമംഗലം ഡിപ്പോയിൽ നിലമേല്‍ സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്..
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലിസുകാരന് നേരത്ത കോവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ച ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ 18-ാം തീയതിയാണ് അവസാനമായി ഡിപ്പോയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ആണ് ചെയ്തത്.
കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു.
