ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് പ്രതീക്ഷ നല്കുന്ന കോവാക്സിൻ പരീക്ഷണം ആരംഭിച്ചു. പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന് പരീക്ഷണം നടത്തുന്നത്. ഐസിഎം ആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് വാക്സിന് വികസിപ്പിക്കുന്നത്. ന്യൂഡല്‍ഹിലെയും പാറ്റനയിലെയും എയിംസും, റോത്തക്കിലെ പി ജിഎയും മനുഷ്യരില്‍ വാക്സിന് പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
പരീക്ഷണത്തിനായി തയ്യാറായി വന്നവരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാകിസിനും മറ്റു ചിലര്‍ക്ക് പ്ലാസിബോയുമാണ് നല്‍കിയത്. ഇങ്ങനെ വാക്സിന് നല്കുമ്പോള് ആര്‍ക്കാണ് യഥാര്‍ത്ഥ വാക്സിന് നല്‍കിയതെന്ന് ഗവേഷകര്‍ക്കും വാളണ്ടറിയന്‍മാര്‍ക്കും അറിയാന്‍ സാധിക്കില്ല. ഇതിന് ഡബിള്‍ ട്രയല്‍ എന്നാണ് പറയുക. ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിന് വിധേയരാകുന്ന 375 പേരില്‍ ഏകദേശം നൂറ് പേരുടെ നിരീക്ഷണം ഡല്‍ഹിയിലെ എയിംസിലാകും നടത്തുക.
മനുഷ്യരില്‍ വാക്സിന് പരീക്ഷണം വിജയിച്ചാല്‍ വേഗത്തില്‍ ജനങ്ങള്‍ക്കായി വിപണിയിലെത്തിക്കാനാണ് തീരുമാനം. രോഗം പടര്‍ത്തുന്ന സാര്‍സ് കോവ്-2 എന്ന വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ് കോവാക്സിന്. ഈ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ചാല്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും അതുവഴി രോഗത്ത പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയമായിരുന്നു. വാക്സിന് നല്കിയവരില് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അനുകൂലമായിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.