പത്തനാപുരം : ജേഷ്ഠന് കടം നൽകിയ പണം തിരിച്ച് നൽകിയത് കുറഞ്ഞ് പോയി എന്ന് ആരോപിച്ച് കൊണ്ട് അനുജനായ കുണ്ടയം കലങ്ങ്മുകൾ പുതുപ്പുരപുത്തൻ വീട്ടിൽ നുഫൈലിനെ വടിവാളുപയോഗിച്ച് ഭീഷണിപ്പെടുത്തി ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും തടയാൻ ചെന്ന നാട്ടൂകാരെ വാളുപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പത്തനാപുരം പോലീസ് ഇൻസ്പെകടറേയും പോലീസ് സംഘത്തിന് നേരേയും ആക്രമിച്ച കേസിലെ പ്രതിയായ പത്തനാപുരം കാരമൂട് അനസ്സ് മൻസിലിൽ അഷറഫ് മകൻ അനസ്സ് (30) നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ ആംസ് ആക്ട് പ്രകാരവും പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിലും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
