തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ 14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 19-ാം വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17,18,19 വാര്‍ഡുകള്‍ അടച്ചു. 150-ലേറെ ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ഇതില്‍ 40 പേര് ഡോക്ടര്‍മാരാണ്.
