നടവയൽ.ക ഴിഞ്ഞ പ്രളയത്തിൽ ചെറുകുന്ന് വീട്ടിയൂർ പുലച്ചിക്കുനി റോഡിൽ 25 വർഷം പഴക്കമുള്ള കൾവർട്ട് ഒലിച്ചു പോയതിനെ തുടർന്ന് പ്രദേശവാസികളുടെ യാത്രാ ഏറെ ദുരിതത്തിലായിരുന്നു. കാർഷിക ആവശ്യങ്ങൾക്കുള്ള സാധന സാമഗ്രകൾ എത്തിക്കുന്നതിൽ കർഷകരും വലിയ പ്രയാസമാണ് നേരിട്ടത്. രണ്ടര മീറ്റർ വീതിയിലുണ്ടായിരുന്ന കൾവർട്ടിൻ്റെ സ്ഥാനത്ത് ഇപ്പോൾ 5 മീറ്റർ വീതിയും 8 മീറ്റർ നീളവുമുള്ള മിനി ബ്രിഡ്ജ് യാഥാർത്യമായ സന്തോഷത്തിലാണ് നാട്ടുകാർ. ജില്ലാ പഞ്ചായത്തിൻ്റെ 2019-21 ദ്വിവർഷ പദ്ധതിയിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. നടവയൽ.നെല്ലിയമ്പം.വരദൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് അംഗം ബിന്ദുസജീവ് അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ഹംസ വിൻസെൻ്റ് ചേരവേലിൽ. എം.സി.സ്കറിയ.ബിജു ഇരട്ടമുണ്ടയ്ക്കൽ.പി.ആർ.ഭരതൻ.സജി. ഇ.വി, രമേശ് ചെറുകുന്ന്.ശ്രീധരൻ പുലച്ചക്കുനി.ബിനുമാങ്കൂട്ടം. ശോഭ.ബാബു വീട്ടിയൂർ.പി.എ.മഹറൂഫ് സംസാരിച്ചു.
