തിരുവനന്തപുരം : നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനവും ഹൈപ്പര്‍ മാര്‍ക്കറ്റുമായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസെന്‍സ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തിരുവനന്തപുരം കോര്‍പ്പറേഷന്റേതാണ് നടപടി. മേയര്‍ കെ ശ്രീകുമാറാണ് നടപടിയെടുത്തതായി അറിയിച്ചത്.നഗരസഭാ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തു. നഗരസഭാ നല്കിയ മുന്നറിയിപ്പുകൾ സ്വീകരിക്കാന്‍ രണ്ടു സ്ഥാപനങ്ങളും തയ്യാറായില്ല എന്നതാണ് നടപടിക്ക് കാരണം.
അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സ്.എം ജി റോഡിലാണ് പോത്തീസ് സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്പ്പറേഷന് കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രന് വ്യാപാരശാലയിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് നാട്ടുകാരെ ആശങ്കയിൽ ആഴ്ത്തിയിരുന്നു