കൊട്ടാരക്കര നഗരസഭ പ്രദേശം കണ്ടയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, സി എഫ് ടെസ്റ്റ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ഉള്ള വാഹന പരിശോധന കണ്ടയിന്മെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു.01-02-2020 നു ശേഷം കാലാവധി അവസാനിച്ച വാഹനസംബന്ധമായ എല്ലാ രേഖകളുടെയും, ഡ്രൈവിങ് ലൈസെൻസിന്റെയും കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു നൽകിയിരിക്കുന്നതിനാൽ അപേക്ഷകൾ സമർപ്പിക്കാനായി തിരക്ക് കൂട്ടേണ്ടതില്ല എന്ന് കൊട്ടാരക്കര ജോയിൻറ് ആർ.ടി.ഒ വി. സുരേഷ് കുമാർ അറിയിക്കുന്നു. പൊതുഗതാഗത സംവിധാനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ ക്യാബിൻ വേർതിരിക്കുന്നത് സംബന്ധിച്ച ഉത്തരവ് 27.7. 2020 നകം നടപ്പിലാക്കാത്ത വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുനന്നതാണ്. കണ്ടയിമെൻറ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഓൺലൈൻ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നതല്ല എന്ന് ജോയിന്റ് ആർ. ടി. ഒ അറിയിച്ചു.
