.
കൊല്ലം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ കാബിനുകളില്‍ വേര്‍തിരിക്കാനുള്ള നടപടികള്‍ ജില്ലയില്‍ തുടങ്ങി. വരും ദിവസങ്ങളില്‍ പരിശോധനങ്ങളിലേക്കും നടപടികളിലേക്കും കടക്കും. ഓട്ടോറിക്ഷകള്‍, ടാക്സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് ക്യാരേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാ വാഹനങ്ങളിലും ഡ്രൈവര്‍ കാബിന് വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്.
അക്രലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍ കാബിന് വേര്‍തിരിക്കാനാണ് നിര്‍ദേശം. യാത്രക്കാരും ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടാകാതിരിക്കാനാണ് നിര്‍ദേശം. യാത്രക്കാരും ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന അക്രലിക് ഷീറ്റ് ഉപയോഗിച്ച് കാബിന് വേര്‍തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പാരിപ്പള്ളി മുതല്‍ കാവനാട് വരെയും മറ്റ് സമീപപ്രദേശങ്ങളിലും ബോധവത്ക്കരണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഡി. മഹേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ്ജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിഷ്ണു, ഷാമിര്‍ എന്നിവര്‍ നേതൃത്വം നല്കി.