മുംബൈ : കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് വിവരം.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നതായി അമിതാഭ് ബച്ചന് പറഞ്ഞു.
ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ ശുചീകരണം നടത്തിയിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന് കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി പരിശോധനക്ക് വിധേയരാക്കിയിരുന്നു.