ആലത്തൂർ : എരിമയൂർ സ്വദേശികളായ എം.ബി.രമേഷ്, മാതാവ് തങ്കമണി എന്നിവർക്കാണ് കുതിരയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റത്. എരിമയൂരിൽ നിന്നും പല്ലശ്ശനയിലേക്ക് ഇരുചക്രവാഹനത്തിൽ പോകുംവഴി തളൂർ ഭാഗത്ത് വെച്ചാണ് കുതിരയുടെ ആക്രമണം ഉണ്ടായത്. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന കുതിര സ്ക്കൂട്ടറുടെ അടുക്കലേക്കെത്തി പുറം കാലുകൾ കൊണ്ട് തൊഴിക്കുകയായിരുന്നു. വണ്ടിയോടൊപ്പം ഇരുവരും തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി ഇരുവരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തളൂർ പെട്ടിക്കൽ ആർ.ബാബുവിൻറെ ഉടമസ്ഥതയിലുള്ള ഈ കുതിരകൾ ഏത് സമയം റോഡിലായിരിക്കുമെന്നും, കുതിരകൾ കാരണം ഇതുപോലെ നിരവധി സംഭവങ്ങൾ പ്രദേശത്ത് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ ചൂണ്ടികാട്ടി. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെന്നും രമേഷ് പറഞ്ഞു.
