വയനാട് : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേപ്പാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അനുവദിച്ച കെട്ടിടങ്ങളുടെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു. കിഫ്ബി മുഖേന അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ആറ് ക്ലാസ് മുറികളും രണ്ട് ലാബുകളും ഓഫീസ്, സ്റ്റഫ് റൂം എന്നിവ ഉള്‍പ്പെട്ട ഒരു മൂന്ന് നില കെട്ടിടവും ഡൈനിംഗ് ഹാള്‍ ,അടുക്കള, സ്റ്റോര്‍ റൂം എന്നിവ ഉള്‍പ്പെട്ട മറ്റൊരു കെട്ടിടവുമാണ് നിര്‍മ്മിക്കുന്നത്. ഇന്‍ങ്കലിനാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അനില തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്ന യൂസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ ഉഷാദേവി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വില്സന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.