വയനാട് : പിണങ്ങോട് ഗവ.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ച ഒരു കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി, പ്രീ – പ്രൈമറി സ്കൂളിന് വേണ്ടി ഒരു ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്ക് എന്നിവയുടെയും ശിലാസ്ഥാപന കര്‍മ്മവും എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെയിംസ് മങ്കുത്തേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.