കടക്കൽ : പട്ടികജാതിക്കാരനായ ഇട്ടിവ വയ്യാനം കരിക്കത്തിൽ വീട്ടിൽ ബിനോജിനെ ആകമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി വയ്യാനം പണയിൽ വീട്ടിൽ റോഷിം (26) ആണ് കടക്കൽ പോലീസിന്റെ പിടിയിലായത്. പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നിർദ്ദേശാനുസരണം പോലീസുകാരായ വിനോദ്, ദീപക് എന്നിവർ ചേർന്ന് വയ്യാനത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്
