കുളത്തൂപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ ആട്ടോറിക്ഷയിൽ കയറ്റി മുപ്പതടി പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുകയും തുടർന്ന് ബഹളം വച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. പെൺകുട്ടിയുടെ മാതാവിനോട് കടം വാങ്ങിയ പണം തിരികെ നൽകാം എന്നുപറഞ്ഞു പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ആട്ടോറിക്ഷ ഡ്രൈവർ ആയ പ്രതി തന്റെ ആട്ടോറിക്ഷയിൽ കയറ്റികൊണ്ട് പോയത്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി OLH 10 ൽ ശിവകുമാർ (35) നെയാണ് കുളത്തൂപ്പുഴ ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ SI അശോക് കുമാർ, സിപിഒ മാരായ അരുൺ, സുജിത്, പ്രസാദ് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.
