കുളത്തുപ്പുഴ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയും സഹോദരനേയും മാതാവിനേയും ലൈംഗിക പീഡനത്തിന് വിധേയരാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ അസഭ്യം പറഞ്ഞുകൊണ്ടും ഉടുത്തിരുന്ന വസ്ത്രം മാറ്റി ലൈംഗികാവയവം പ്രദർശിപ്പിച്ചു ലൈംഗിക ചേഷ്ടകൾ നടത്തുകയും ചെയ്ത പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. കുളത്തൂപ്പുഴ ആറ്റിന്കിഴക്കേക്കര അനിതാ ഭവനിൽ സുരേഷ് (38) ആണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അശോക് കുമാർ, സിപിഒ മാരായ അരുൺ, സുജിത്, പ്രസാദ് എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
