കൊല്ലം റൂറലില്‍ ശിശു സൗഹൃദം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നു. കേരള സംസ്ഥാന പോലീസ് മേധാവി ഇന്ന് കേരളത്തിലാകെ 75 പോലീസ് പോലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസ്ഥാന പോലീസ് മേധാവി ശിശു സൗഹൃദം പോലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലെ 6 പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചു. കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി, കടയ്ക്കല്‍, പുനലൂര്‍, തെന്മല, എന്നീ പോലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്. പോലീസ് സ്റ്റേഷനുകളിലെത്തുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനും മാനസ്സികോല്ലാസത്തിനുമുള്ള സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളടങ്ങിയ ചെറു വായനശാലയും, കളിക്കോപ്പുകളും അടങ്ങിയതാണ് ശിശു സൗഹൃദം പോലീസ് സ്റ്റേഷനുകള്‍. കുട്ടികളുടെ കൗണ്‍സിലിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് പൊതുവിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും സ്വച്ഛവും സുരക്ഷിതവുമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക എന്ന കേരള സര്‍ക്കാരിന്റെ നയപ്രകാരമാണ് കേരളത്തില്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന ഘടകമായ കുട്ടികളുമായി ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു കൊണ്ടും കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും ഉത്തരവാദപ്പെട്ട സര്‍ക്കാര്‍, സര്‍ക്കാതിര സംവിധാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടും നടപ്പിലാക്കാന്‍ ഉദ്യോശിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയായ ചില്‍ഡ്രന്‍ ആന്‍ഡ് പോലീസിന്റെ ആദ്യ സംരഭമാണ് ശിശു സൗഹൃദം പോലീസ് സ്റ്റേഷന്.








