കോട്ടോപാടം : ആദിവാസികൾക്കുള്ള ഭൂമി വില്പനയുടെ മറവിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ.കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫീസർ ഹരിദേവിനെയാണ് വിജിലൻസ് സംഘം കൈകൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.
ആദിവാസികൾക്ക് ഭൂമി വില്പന നടത്താൻ വില നിർണ്ണയ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശവാസിയായ ഒതുക്കുമ്പുറത്ത് ഷിഹാബുദീൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസിന്റെ നടപടി. മുൻപും ഇത്തരത്തിലുള്ള പരാതികൾ ഈ വില്ലേജ് ഓഫീസർക്കെതിരെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
