പാലക്കാട് : സ്വർണ്ണ കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടിത്തറ മണ്ഡലം മഹിളാ കോൺഗ്രസ്സ് പടിഞ്ഞാറങ്ങാടിയിൽ ധർണ്ണ നടത്തി. INTUC സംസ്ഥാന കമ്മിറ്റി അംഗം വി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ശശിരേഖ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അംബികാശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന സെകട്ടറി ഫക്രുദ്ദീൻ , വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് ഒ. എം. , കെ പി.രാധ , കദീജ സി , സനിത , വിജയ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി