ജലസേചന കനാലുകളിലെ ജലവിതരണം സുഗമമാക്കാനുള്ള മിനി എസ്കവേറ്റർ കം ബുഷ് കട്ടർ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം ചെലവഴിച്ചാണ് 5 ടണ്ണിന്റെ എസ്കവേറ്റർ വാങ്ങിയത്. തുടർന്ന്, ചിറ്റൂർ പുഴ പദ്ധതിയുടെ ഇടതുകര കനാലിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കനാലുകളിലെ ചെറുകാടുകൾ നീക്കം ചെയ്യാനും തടസങ്ങൾ നീക്കി ജലവിതരണം സുഗമമാക്കാനും ഈ യന്ത്രം ഉപകരിക്കും. ചിറ്റൂർ പുഴ പദ്ധതിയുടെ ഇടതുകര കനാൽ വണ്ടിത്താവളം – ചുള്ളി പെരുക്കമേട്ടിൽ നടന്ന പരിപാടിയിൽ ചിറ്റൂർ പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഷിൻ ചന്ദ്, മെക്കാനിക്കൽ ഡിവിഷൻ എൻജിനീയർ കെ പി ഹരികൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ കെ . ബിജോയ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബിജു പി വർഗീസ്, പി അരുൺ, അസിസ്റ്റന്റ് എൻജിനീയർ എസ്. ഷിപി, ഓവർസിയർ കെ.എം രമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.