കുണ്ടറ : നിരന്തരം മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിൽ പോലീസിലും വനിതാസെല്ലിലും പരാതി നൽകിയതിലുള്ള വിരോധം നിമിത്തം ഭാര്യയായ അനുമോളെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും തടസം പിടിക്കാൻ ചെന്ന 15 ഉും 9 ഉും വയസ്സുള്ള മക്കളേയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയായ പെരിനാട് വില്ലേജിൽ ഇടവകചേരിയിൽ ഏഴാംകുറ്റി സർവ്വീസ് സ്റ്റേഷന് താഴ്വശം വെട്ടിലിൽ കൊച്ചുവിള വീട്ടിൽ നിന്നും ടി സ്ഥലത്ത് സഹീർ ഭവനിൽ സഹീർ വക വാടകവീട്ടിൽ താമസിക്കുന്ന ഓമനക്കുട്ടൻ (42) കുണ്ടറ പോലീസിന്റെ പിടിയിലായി. കുണ്ടറ സി.ഐ. ജയകൃഷ്ണൻ, എസ്.ഐ മാരായ വിദ്യാധിരാജ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
