ഏരൂർ: പ്രതികൾ ആവലാതിക്കാരിയുടെ വീട്ടിന് മുന്നിൽ കൂടി അപകടകരമായി ബൈക്ക് ഓടിക്കുന്നത് പരാതിക്കാരിയുടെ ഭർത്താവ് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ നാൽവർ സംഘം യുവതിയേയും ഭർത്താവിനേയും പിതാവിനേയും ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇവരെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട വില്ലേജിൽ താഴേ മീൻകുളം കുന്നും പുറം കോളനിയിൽ ശരണ്യ ഭവനിൽ ശരണ്യ (29) യേയും കുടുംബത്തിനേയും ആകമിച്ച കേസിലെ പ്രതികളായ (1) ചണ്ണപ്പേട്ട വില്ലേജിൽ താഴേ മീൻകുളം കുന്നും പുറം കോളനിയിൽ രമ്യ വിലാസത്തിൽ മുരളി മകൻ 29 വയസ്സുള്ള രഞ്ജിത്ത് (2) ചണ്ണപ്പേട്ട വില്ലേജിൽ താഴേ മീൻകുളം കുന്നും പുറം കോളനിയിൽ രമ്യ വിലാസത്തിൽ മുരളി മകൻ 29 വയസ്സുള്ള രഞ്ചു (3) ചണ്ണപ്പേട്ട വില്ലേജിൽ പുത്താർ അജി ഭവനിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന ഐസക് മകൻ 35 വയസ്സുള്ള അജി (4) ചണ്ണപ്പേട്ട വില്ലേജിൽ മണക്കാട് കടവിൽ വീട്ടിൽ വിക്രമൻ മകൻ 33 വയസ്സുള്ള വിനോദ് കുമാർ എന്നിവരാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. ഏരൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടി കൂടിയത്.
