കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . കോട്ടയം കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാം (71 ) ആണ് മരിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. ഓട്ടോ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
