കൊട്ടാരക്കര: ഉമ്മന്നൂർ പെരുമ്പയിൽ അരുൺകോട്ടേജിൽ വൈ. തങ്കച്ചൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ 60 അടിയോളം ഉയരമുള്ള തെങ്ങിൽ പെരുമ്പ കമ്പറ വീട്ടിൽ സുരേഷ് (45) എന്നയാൾ കയറി , ശാരീരികാസ്വാസ്ഥ്യം നേരിട്ട് തിരിച്ചിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം . കൊട്ടാരക്കര നിന്നെത്തിയ അഗ്നിശമന സേന ലാഡറിൻ്റെയും റോപ്പിൻ്റേയും സഹായത്താൽ താഴെയെത്തിച്ചു . സേനയുടെ ലാഡർ ഉപയോഗിച്ച് തെങ്ങിൻ്റെ പകുതിക്ക് മുകളിൽ വരെ മാത്രമേ കയറാൻ പറ്റുമായിരുന്നുളളൂ. ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ ഡി .സമീർ , പി . പ്രവീൺ, ഹോം ഗാർഡ് അജിത് ,എന്നിവർ തെങ്ങിൻ്റെ മുകളിൽ കയറി ടിയാനെ റോപ് ഉപയോഗിച്ച് ചെയർ നോട്ടിൽ കയറ്റി താഴെ എത്തിച്ചു. തെങ്ങിന് ഉയരക്കൂടുതലുള്ളതിനാലും തെങ്ങിൽ കയറിയ ആൾ ക്ഷീണിതനായിരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്കരവും സാഹസികവുമായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വി പി . സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫിസർ എസ് .ശങ്കരനാരായണൻ , ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ ഷിബു വി നായർ , ആർ .രാജീവ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
