വയനാട് : ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരള ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസായ മഴവില്‍ പൂവിന് തുടക്കമായി. പഞ്ചാരക്കൊല്ലി വികാസ്വാടി ഊരുവിദ്യാ കേന്ദ്രത്തില്‍നടന്ന ജില്ലാതല ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ. സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വഹിച്ചു. ഗോത്രവിഭാഗ ക്കാരുടെ സംസാര ഭാഷയില്‍ തന്നെ ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് മഴവില്‍ പൂവ്.
പണിയ, കുറുമ, കാട്ടുനായ്ക്ക, അടിയ, ഊരാളി, കുറിച്യ ഭാഷകളിലാണ് ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കുക. സാധാരണ നിലയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് എത്തുന്ന ഗോത്ര വിഭാഗക്കാരായ ഒന്നാം ക്ലാസുകാര്‍ക്ക് ഭാഷ ഒരു തടസ്സമാണ്. ഇതിനുള്ള പരിഹാരമായാണ് മെന്റര്‍ ടീച്ചര്‍മാരുടെ സഹായത്തോടെ ഗോത്രഭാഷ ക്ലാസ്സുകള്‍ ആരംഭിച്ചത്.
ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍ പേഴ്സന്‍ ശോഭാ രാജന്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി ബിജു, കൗണ്‍സിലര്‍മാരായ കെ.വി ജുബൈര്‍, മുജീബ് കോടിയോടന്‍, എസ്.എസ്.കെ വയനാട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.അബ്ദുല്‍ അസീസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.ജെ ബിനേഷ്, ഒ.പ്രമോദ്, എ.സജി, റിസോഴ്സ് പേഴ്സണ്‍ എം. മഞ്ജു, പിലാക്കാവ് സെന്റ് ജോസഫ് യു.പി സ്കൂള്‍ പ്രധാനാധ്യാപിക ജെ.എസ് ചിത്ര, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.എ മുഹമ്മദലിതുടങ്ങിയവര് പങ്കെടുത്തു.