പെരുമ്പാവൂര്‍: നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. കോതമംഗലം നെല്ലിക്കുഴി കാപ്പുചാലില്‍ വീട്ടില്‍ മുഹമ്മദ് യാസിന് (22), നെല്ലിക്കുഴി പുത്തന്‍പുരക്കല്‍ വീട്ടില്‍ അബിന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ഇരിങ്ങോള്കാവിനു സമീപം പാലിയേത്തറ സ്റ്റാന്ലിന് ജോസഫിെന്റ വീട്ടിലെ കാര്‍ പോര്‍ച്ചിലിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. പൊലീസിെന്റ രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായി ഇവര്‍ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
