ആലുവ: കോവിഡ് സമൂഹവ്യാപനത്തിെന്റ മധ്യ കേരളത്തിലെ പ്രധാന കേന്ദ്രമായി ആലുവ മാറുന്നു. മേഖല ഹോട്സ്പോട്ടായിട്ട് ദിവസങ്ങളായി. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. ഉറവിടം കണ്ടെത്താനാവാത്ത രോഗികളുടെ കേന്ദ്രമായി ആലുവ മാറുമ്പോള്‍ അധികൃതരും വിയര്‍ക്കുകയാണ്. ഈമാസം ഏഴിന് കോവിഡ് സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകെന്റ സമ്പര്‍ക്ക പട്ടികയിലുള്ള നാലുപേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കോണ്‍ട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികൂടിയായ ഇദ്ദേഹം റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് നേരത്തേ സ്റ്റാള്‍ ഇട്ടിരുന്നു.
