കൊട്ടാരക്കര : കോട്ടാത്തല പണയിൽ ജംഗ്ഷനിൽ ഓട്ടോ റിക്ഷയിൽ 500 ml ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 500 രൂപയ്ക്ക് വിറ്റു വന്ന കൊട്ടാത്തല പാവക്കാട് മേലതിൽ വീട്ടിൽ ജയകുമാർ (38), എന്നയാളെ എട്ട് കുപ്പി മദ്യവുമായി പിടികൂടി. വൈകിട്ട് 6 മണി മുതൽ ഇയാൾ ഓട്ടോ പണയിൽ അമ്പലത്തിന്റെ മുന്നിൽ ഒരു വശത്തെ കർട്ടൻ ഇട്ട് ഒതുക്കി നിർത്തി ആയിരുന്നു കച്ചവടം.

റോഡ് പണി നടക്കുന്നതിനാൽ ലോറി ഡ്രൈവർമാരും, ജെ.സി.ബി ഓപ്പറേറ്റർമാരും ഇയാളുടെ സ്ഥിരം ഉപഭോക്താക്കൾക്ക് ആയിരുന്നു. കൂടാതെ ചെറിയ ജ്യൂസ് കുപ്പിയിൽ നാട്ടുകാർക്ക് ഇയാൾ 200 രൂപയ്ക്കും വിറ്റ് വന്നിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ IPS ന് ലഭിച്ച രഹാസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DANSAF അംഗങ്ങൾ ആയ S I സജി ജോണ്, A S I ആഷിർ കോഹൂർ, കൊട്ടാരക്കര എസ്.ഐ.രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.