അഞ്ചൽ : ഇടമുളക്കൽ ശ്രീ ഭൂതനാഥ ക്ഷേത്രത്തിന്റെ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി രാത്രി [ 01.07.2020 ] കുത്തിപ്പൊളിച്ച് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം പാങ്ങോട് ചക്കമല അസീന മൻസിലിൽ സാവി മകൻ അബൂബക്കർ (40) അഞ്ചൽ പോലീസിന്റെ പിടിയിലായി. ഇയാൽ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. അഞ്ചൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
