പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിലെ തകർന്ന റോസുകൾ എം.എൽ.എയുടെ നിർദ്ദേശപ്രകാരംSLTFപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തുന്ന പ്രവർത്തികൾ വിലയിരുത്തുന്നതിനായി വിവിധ റോഡുകൾ മുഹമ്മദ് മുഹ്സിൻ MLA സന്ദർശിച്ചു.

‘കുലുക്കലൂർ – എരവന്ത്ര -വല്ലപ്പുഴ റോഡ് (20 ലക്ഷം),
വല്ലപ്പുഴ- മുളയങ്കാവ് റോഡ് സൈഡ് പ്രൊട്ടക്ഷൻ (10 ലക്ഷം)
കൊപ്പം പേങ്ങട്ടേരി റോഡിൽ സംരക്ഷണ ഭിത്തി വണ്ടുന്തറയിൽ (25 ലക്ഷം)എന്നീ പ്രവർത്തികളാണ് SLT F പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടപ്പിലാക്കുന്നത്. നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു എം.എൽ എ മുഹമ്മദ് മുഹസിൻ അറിയിച്ചു