തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം പടർന്നുപിടിക്കുമ്പോൾ കൊല്ലത്ത് രണ്ട് പേര്‍ക്ക് കോവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ ടി എം വഴിയാണ് രോഗബാധ പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് വിവരം ലഭിച്ചത്. ചാത്തന്നൂരില്‍ കോവിഡ് ബാധിച്ച ഒരാള്‍ ഈ എ ടി എം സന്ദര്‍ശിച്ചിരുന്നു. ഇതു വഴിയാകാം ഒരു ആശ വര്ക്കറടക്കം രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയ്നിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ ടി എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീട് ഈ കാര്യം ശ്രദ്ദിക്കുന്നില്ല എന്നും പരാതിയുണ്ട്. പല എ ടി എമ്മുകളിലും സാനിറ്റൈസര്‍ തീര്‍ന്നിട്ടും പുതിയത് വെക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.