കൊട്ടാരക്കര : കൊട്ടാരക്കര നഗര പ്രദേശം കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനു വേണ്ടിയുള്ള പരിശോധന, സി എഫ് ടെസ്റ്റ് മുതലായ എല്ലാ വാഹന പരിശോധനകളും തിങ്കളാഴ്ച [ 13- 7- 2020 ] മുതൽ പുനരാരംഭിക്കുന്നു. നിലവിൽ ഈയാഴ്ച ഈ -ടോക്കൺ വഴി ബുക്ക് ചെയ്തിട്ടുള്ളവർ പുതുതായി ടോക്കൺ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. അവർക്കും പതിമൂന്നാം തീയതി മുതലുള്ള അപേക്ഷകർക്ക് ഒപ്പം വാഹനങ്ങൾ പരിശോധനക്കായി കൊട്ടാരക്കര കിഴക്കേ തെരുവിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഹാജരാക്കാവുന്നതാണെന്ന് കൊട്ടാരക്കര ജോയിൻറ് ആർ.ടി.ഒ വി. സുരേഷ് കുമാർ അറിയിച്ചു
