തൃത്താല : തൃത്താല വെള്ളിയാങ്കല്ലിൽ നീരൊഴുക്ക് ശ്കതമായതിനെ തുടർന്ന് 24 ഷട്ടറുകൾ തുറന്നു.കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് പുഴയിൽ വെള്ളം കൂടി നീരൊഴുക്ക് ശക്തമായതിനാലാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നത് .
വെള്ളിയാങ്കല്ലിൽ ആകെ ഇരുപത്തേഴ് ഷട്ടറുകൾ ഉള്ളത്.അതിൽ ഒന്ന് കഴിഞ്ഞ പ്രളയ സമയത്ത് വെള്ളത്തിന്റെ ശക്തിയായ വരവിൽ ഒലിച്ച് പോയിരുന്നു.ഒലിച്ചുപോയ ഷട്ടറിന് പകരം മണൽച്ചാക്കുകൾ വെച്ച് താത്കാലിക ബദൽ സ്ഥാപിച്ചിരുന്നു.നിലവിലെ ഷട്ടറിന്റെ അറ്റകുറ്റപണികൾ തീർക്കുകയും ഒലിച്ചുപോയ ഷട്ടറിന് പകരം പുതിയ ഷട്ടർ സ്ഥാപിക്കുക തുടങ്ങിയ പണികൾ നിലവിൽ നടക്കുന്നു.കഴിഞ്ഞ പ്രളയകാലത്ത് വെള്ളം ശക്തമായതിനാൽ ഷട്ടറുകൾ അടിയനത്തിരമായി ഉയർത്താൻ ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിയാത്തതിനാൽ ക്രൈൻ വന്നാണ് ഷട്ടറുകൾ ഉയർത്തിയത്.ഷട്ടറുകൾ ഉയർത്താൻ വൈകിയതിനാൽ തൊട്ടടുത്തുള്ള തൃത്താല പരുതൂർ പഞ്ചായത്തിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.അധികൃതരുടെ അനാസ്ഥ മൂലമാണ് ഷട്ടറുകൾ ഉയർത്താതെ വീടുകളിലേക്ക് വെള്ളം കയറിയതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.ഇത്തവണ പുനഃസ്ഥാപിക്കാനുള്ള ഷട്ടർ എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കുകയും ഷട്ടറുകളുടെ അറ്റകുറ്റ പണികൾ യഥാക്രമം പൂർത്തിയാവുകയും ചെയ്താൽ കാലതാമസമില്ലാതെ ആവശ്യാനുസരണം ഷട്ടറുകൾ ഉയർത്താൻ കഴിയുമെന്നാണ് വെള്ളിയാങ്കല്ല് റഗുലേറ്റർ ഉദ്യോഗസ്ഥർ കരുതുന്നത്.കേരളത്തിൽ മഴ സാധ്യത ദിവസങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് ഷട്ടറുകൾ ഉയർത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് വി ടി ബൽറാം എം എൽഎ നേരത്തെ പറഞ്ഞിരുന്നു.എങ്കിലും ഇത്തവണയും ഷട്ടറുകൾ അടിയന്തരാമായി ഉയർത്താനുള്ള നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ വീടുകൾ വീണ്ടും വെള്ളത്തിലാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.