കമ്പളക്കാട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വർണ ബിസ്ക്കറ്റ് അയച്ച് പ്രതിഷേധിച്ചു.
കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി 4 പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിലാണ് സമരം സംഘടിപ്പിച്ചത്. കമ്പളക്കാട് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹക്കീം വി പി സി അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കാട്ടി ഗഫൂർ,ഹാരിസ് മാട്ടായി, ബഷീർ പഞ്ചാര, റഷീദ് ചെറുവനശേരി, റഷീദ് താഴത്തേരി, ബഷീർ തോപ്പിൽ, സാബിത്ത് പത്തായക്കോടൻ, സിറാജ് പന്തലാൻ എന്നിവർ നേതൃത്വം നൽകി.
കണിയാമ്പറ്റയിൽ നടന്ന സമരം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ് ഉദ്ഘാടനം ചെയ്തു. അസീസ് ഇ ടി അദ്ധ്യക്ഷത വഹിച്ചു.മുസ് ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം കടവൻ ഹംസ ഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീർ, നാസർ പുതിയാണ്ടി, നൂർഷ ചേനോത്ത്,ആബിദ് കണിയാമ്പറ്റ, എന്നിവർ നേതൃത്വം നൽകി.
അരിഞ്ചേർ മലയിൽ നടന്ന സമരം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എ കെ സൈതലവി ഉദ്ഘാടനം ചെയ്തു.റിൻഷാദ് പി എം അദ്ധ്യക്ഷത വഹിച്ചു.ജിൻഷാദ് പി ടി ,മുഹമ്മദ് അസ്ഹരി, അക്ബറലി, അഷറഫ് എന്നിവർ നേതൃത്വം നൽകി
നടവയലിൽ നടന്ന സമരം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു.ഷംസുദ്ദീൻ പള്ളിക്കര, റഫീഖ് കഴുങ്ങും തോടൻ , ശഫീഖ് പട്ടത്തിൽ, ബഷീർ പള്ളിയാൽ , മുസ്തഫ ചോലയിൽ ,,മിർഷാദ് പെരിഞ്ചിരി , ഹിദായത്ത് പെരിഞ്ചിരി തുടങ്ങിയവർ സംബന്ധിച്ചു