ചടയമംഗംലം : പ്രതി സ്ഥിരമായി ഇരുന്ന് മദ്യപിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ വാടകക്ക് താമസിക്കാനെത്തിയ ആവലാതിക്കാരിയായ ചടമംഗംലം വില്ലേജിൽ തിരുവഴി മുറിയിൽ കുന്നുംപുറം എന്ന സ്ഥലത്ത് സുലോചനയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന വിനീത(24) നേയും ഭർത്താവിനേയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി ചടയമംഗലം തിരുവഴി, വിഷ്ണുവിലാസത്തിൽ രവീന്ദ്രൻ മകൻ ശ്രീകണ്ഠൻ (48) ചയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയംഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
