ബാംഗ്ലൂർ : കര്‍ണാടകയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നു. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേ, ബാംഗ്ലൂര്‍ പാലസും കോവിഡ് സെന്ററാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക സര്‍ക്കാര്‍. നേരത്തേ, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററും കോവിഡ് 19 കെയര്‍ സെന്ററാക്കിയിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായും കോവിഡ് 19 ചുമതലയുള്ള ആര് അശോക അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കര്‍ണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,877 ആണ്. ഇതില്‍ 16,531 ആക്ടീവ് കേസുകളാണ്. 11,876 പേര് രോഗമുക്തരായി. 470 പേരാണ് ഇതുവരെ മരിച്ചത്.