ഇന്നലെ മനസ്സിൽ വളരെ സന്തോഷം തോന്നിയ ഒരു ദിവസം ആയിരുന്നു കൂടലൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ പ്രവാസികൾ അടക്കം ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത തങ്ങളുടെ സുഹൃത്തുക്കളുടെ എല്ലാം വീടുകളിൽ ടെലിവിഷൻ എത്തിച്ചു നൽകിയിരിക്കുന്നു.

ബഹുമാനപെട്ട തൃത്താല എസ് ഐ അനീഷ് സർ ആയിരുന്നു പ്രോഗ്രാം ഉൽഘടനം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ട് വളരെ മനോഹരം ആയി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് സമൂഹത്തിൽ ഇത്തരം ചെറുപ്പക്കാർ ആണ് വളർന്നുവരേണ്ടത് രചന ക്ലബ്ബിന്റെ നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് യാസീനും സെക്രട്ടറി നിഖിലിനും മറ്റെല്ലാ ഭാരവാഹികൾക്കും അതോടൊപ്പം തന്നെ എല്ലായിപ്പോഴും കൈത്താങ്ങായി നിൽക്കുന്ന പ്രവാസികൾക്കും മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു.
