ജനമൈത്രി എക്സൈസ് സ്ക്വാഡ് അട്ടപ്പാടിയും, അഗളി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പാടവയൽ വില്ലേജിൽ മേലേ അബ്ബന്നൂർ ഊരിലെ തേരുക്കൽ മലയിലെ നീർച്ചാലിന്റെ സമീപത്തുള്ള പാറക്കെട്ടുകൾക്കിടയിൽനിന്നും വ്യാജവാറ്റിനായി പാകപ്പെടുത്തിയ 1270 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ച് കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ പി.എൻ. രമേഷ് കുമാർ, രാമചന്ദ്രൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ്.ഇ, പ്രദീപ്.ആർ, ഫ്രെനെറ്റ് ഫ്രാൻസിസ്, രങ്കൻ.കെ, wceo മാരായ നിമ്മി.എം, അജിതകുമാരി. എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
