പട്ടാമ്പി : കൊടലൂർ ഡിവിഷൻ അഞ്ചിൽ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. മുസ്ലിം യൂത്ത് ലീഗ് കൊടലൂർ ശാഖാ കമ്മിററിയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ മുനീറ ഉനൈസ്, യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് സൈതലവി വടക്കേതിൽ എന്നിവരുടെ നേതൃത്വത്തിൽ ടെലിവിഷനുകൾ വീടുകളിൽ എത്തിച്ചു.

ശാക്കിർ കൊടലൂർ, ജംഷാദ് അല്ലെകാട്ടിൽ, ഷക്കീക് കൊടലൂർ, മുസ്തഫ പതിയിൽ, മൂസ പട്ടാമ്പി, അസീസ് പതിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.