വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് (വ്യാഴം) ആശുപത്രി സന്ദര്‍ശിക്കാനിരുന്നത് ജൂലൈ 13 (തിങ്കളാഴ്ച) ലേക്ക് മാറ്റി. ഡോ. ആസാദ് മൂപ്പന് സര്‍ക്കാരിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദര്‍ശിക്കുന്നത്. മൂന്നാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
