എഴുകോൺ : ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച എഴുകോൺ കാരുവേലിൽ രതീഷ് ഭവനിൽ രതീഷ് (30) എഴുകോൺ പോലീസിന്റെ പിടിയിലായി. പുതുതായി കേരള പോലീസ് പുറത്തിറക്കിയ പോൽ-ആപ്പിലൂടെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് കൊല്ലം റൂറൽ സൈബർസെൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും ഐ.ടി.ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
എഴുകോൺ എസ്.ഐ. ബാബുക്കുറുപ്പ്, ജി.എസ്.ഐ ചന്ദ്രബാബു, ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർ ശ്യാം സൈബർസെൽ സി.പി.ഒ വിബു.എസ്.വി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
