പട്ടാമ്പി – ഗുരുവായൂർ റോഡും മേഴത്തൂർ റോഡും സന്ധിക്കുന്ന കാക്കരാത്ത് പടി കവലയിൽ നിന്ന് വട്ടൊള്ളി ഗവ.ആയുർവേദ ആശുപത്രി ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡാണ് കാട് വെട്ടി തെളിയിച്ച് സഞ്ചാര പാതയാക്കിയത്.

നെല്ലിക്കാട്ടിരി ഗവ.എൽ.പി.സ്കൂളിലേക്കുള്ള കുട്ടികളും, ഗവ.ആയുർവ്വേദ ഡിസ്പെൻസറിയിലേക്ക് പോകുന്ന രോഗികളും, ഞാങ്ങാട്ടിരി തപാൽ ഓഫീസിലേക്ക് വരുന്നവരും നടക്കുന്ന വഴി കുറെ കാലമായി കാടുമൂടി കിടക്കുകയായിരുന്നു.

ഇതിലൂടെ വഴിയാത്ര അസാധ്യമായതോടെ ആളുകൾ മരമിൽ കോമ്പൗണ്ടിലൂടെയാണ് നടന്നിരുന്നത്. കാക്കരാത്ത് സുബോധും മണികണ്ഠനും ശ്രമദാന പ്രവൃത്തിക്ക് നേതൃത്വം നൽകി.
