വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ ഒമ്പതിന് (വ്യാഴാഴ്ച) വിദഗ്ധ സമിതി ആശുപത്രി സന്ദർശിക്കും. ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശിക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട് ആസാദ് മൂപ്പൻ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
