തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേര് വിദേശത്തുനിന്നും 65 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 35 ആള്‍ക്കാര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇന്ന് 167 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നുമാണ് ജനങ്ങളുമായി സംവദിച്ചത്. കോവിഡ് മൂലം രണ്ട് മരണവും സംഭവിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി.
